NEWS UPDATE

6/recent/ticker-posts

കുന്നുച്ചി ബെരിച്ചാത്തോട് മുത്തപ്പൻ ദേവസ്ഥാനം; തിരുവപ്പനയും വെള്ളാട്ടവും തുടങ്ങി

പനയാൽ: കുന്നുച്ചി ബെരിച്ചാത്തോട് മുത്തപ്പൻ ദേവസ്ഥാനം പ്രതിഷ്ഠാ കലശവും തിരുവപ്പനയും വെള്ളാട്ടവും തുടങ്ങി.ബുധനാഴ്ച രാവിലെ
കീക്കാനം അരയാലിങ്കാൽ വിഷ്ണു ക്ഷേത്രത്തിൽ നിന്നുള്ള ഷോഷയാത്രയോടെ കലവറ നിറച്ചു.  ശിൽപികളിൽ നിന്ന് പള്ളി പീഠം തിരുവായുധം എന്നിവ ഏറ്റു വാങ്ങി.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ 6.07 നും 7.26 നും ഇടയിൽ തിരുവപ്പന പ്രതിഷ്ഠ. ബ്ലാത്തൂർ ചന്ദ്രൻ മടയൻ കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് നാല് മണിക്ക് ദൈവത്തെ മലയിറക്കൽ, ഏഴ് മണിക്ക് അന്തിവെള്ളാട്ടം, അന്നദാനം 10.30-ന് സന്ധ്യാവേല രാത്രി 11 -ന് കളിക്കപ്പാട്ട് രാത്രി 11.30 ന് കലശം, വെള്ളകെട്ടൽ. 

 27-ന് രാവിലെ അഞ്ച് മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട്, പ്രസാദവിതരണം, ഉച്ചയ്ക്ക് അന്നദാനം .

Post a Comment

0 Comments