NEWS UPDATE

6/recent/ticker-posts

സി.സി.ടി.വി എല്ലാം കണ്ടു; സ്വന്തം കാർ കത്തിച്ച് പരാതിയുമായെത്തിയ ബി.ജെ.പി നേതാവ് അറസ്റ്റിൽ

ചെന്നൈ: സ്വന്തം കാര്‍ കത്തിച്ചശേഷം പോലീസില്‍ പരാതിപ്പെട്ട ബി.ജെ.പി നേതാവ് തമിഴ്‌നാട്ടില്‍ അറസ്റ്റിൽ. തമിഴ്നാട് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ചെന്നൈയിലെ മധുരവോയൽ മേഖലയിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാർ ഏപ്രിൽ 14 വ്യാഴാഴ്ച വൈകി അജ്ഞാതര്‍ കത്തിച്ചെന്ന് ആരോപിച്ച് സതീഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു.[www.malabarflash.com]


എന്നാല്‍ അന്വേഷണം നടത്തിയ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് നേതാവിന്റെ 'നാടകം' പുറത്തായത്. ഭാര്യക്ക് സ്വർണം വാങ്ങുന്നതിനായി കാർ കത്തിച്ച് ഇൻഷുറൻസ് തുക തട്ടാനായിരുന്നു പദ്ധതിയെന്ന് സതീഷ് പോലീസിനോട് കുറ്റസമ്മതം നടത്തി. അറസ്റ്റ് ചെയ്ത സതീഷ് കുമാറിനെ പോലീസ് പിന്നീട് വിട്ടയച്ചു.

കാറ് തീപിടിച്ചതോടെ സമീപവാസികൾ ഓടിയെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെട്രോള്‍ ബോംബ് എറിഞ്ഞതാണെന്ന അഭ്യൂഹം പരന്നതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

Post a Comment

0 Comments