NEWS UPDATE

6/recent/ticker-posts

വേണു മാങ്ങാട് നാടക പുരസ്കാരം രാജ് മോഹൻ നീലേശ്വരത്തിന് സമ്മാനിച്ചു

ഉദുമ: നാടക പ്രവർത്തകൻ വേണു മാങ്ങാടിന്റെ സ്മരണ യ്ക്കായി കുട്ടികളുടെ നാടക കളരിയായ കണ്ണികുളങ്ങര നാടക പാഠശാല ഏർപ്പെടുത്തിയ പ്രഥമ നാടക പുരസ്കാരം പ്രമുഖ നാടക രചയിതാവ് രാജ് മോഹൻ നീലേശ്വരത്തിന് സമ്മാനിച്ചു.[www.malabarflash.com]

സാമൂഹ്യ - സാംസ്കാരിക പ്രവർത്തനങ്ങളിലും സർവ്വോപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സക്രിയമായിരുന്ന വേണു മാങ്ങാടിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡാണ് രാജ് മോഹൻ നീലേശ്വരത്തിന് ലഭിച്ചത്. 

അരനൂറ്റാണ്ടിലേറെക്കാലമായി സജീവമായി നാടക രംഗത്തുള്ള രാജ് മോഹൻ നീലേശ്വരത്തെ ഏറെ അഭിമാനത്തോടെയാണ്  പുരസ്കാരത്തിന് തിരഞ്ഞെ ടുത്തത്. വേണു മാങ്ങാടിന്റെ ഒന്നാം ചരമവാർഷിക ദിനമായ ശനിയാഴ്ച വൈകുന്നേരം വേണു മാങ്ങാടിന്റെ 'തണൽ'എന്ന വീട്ടിൽ ഒരുക്കിയ ചടങ്ങിൽ നടനും സംവിധായകനുമായ സുധീഷ് ഗോപാലകൃഷ്ണൻ പ്രശംസ പത്രവും സ്മാരക ഫലകവും സമ്മാനിച്ചു. കെവി രഘുനാഥൻ അധ്യക്ഷത വഹിച്ചു. എം കുഞ്ഞി കൃഷ്ണൻ സ്വാഗതം പറഞ്ഞു. 

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മാങ്ങാട് രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡൻ്റ് എം ലക്ഷ്മി, പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരൻ, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ വികെ അശോകൻ, ഗോപി കുറ്റിക്കോൽ, സി പി ശുഭ, മോഹനൻ മാങ്ങാട്, രചന അബ്ബാസ്, ശശി ആറാട്ട് കടവ്, തുളസീധരൻ, മിനി ഷൈൻ എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments