NEWS UPDATE

6/recent/ticker-posts

സൗഹൃദ വേദിയായി സഅദിയ്യയില്‍ സമൂഹ ഇഫ്താര്‍

ദേളി: സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളന ഭാഗമായി സംഘടിപ്പിച്ച ആയിരങ്ങള്‍ അണി നിരന്ന സമൂഹ ഇഫ്താര്‍ സൗഹൃദ വേദിയായി മാറി. പ്രമുഖ സയ്യിദുമാരും പണ്ഡിതരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തിച്ചേര്‍ന്നു.[www.malabarflash.com] 

സഅദിയ്യ ഉപാധ്യക്ഷന്‍ മുഹമ്മദലി സഖാഫിയുടെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് എം ഹമീദാജി, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍, കെ.പിസിസി അംഗം ഹക്കീം കുന്നില്‍ , ഇസ്മാഈല്‍ ചിത്താരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്ക് നേതൃത്വം നല്‍കി. 

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.

Post a Comment

0 Comments