NEWS UPDATE

6/recent/ticker-posts

കാസറകോട് മര്‍ച്ചന്റ് യൂത്ത് വിംഗിന് മികച്ച സന്നദ്ധ സേവനത്തിനുളള ജില്ലാ പഞ്ചായത്തിന്റെ ആദരം

ബേക്കല്‍: ജില്ലയിലെ മികച്ച സന്നദ്ധ സേവനത്തിന് ജില്ലാ പഞ്ചായത്ത്, കാസറകോട് മര്‍ചന്റ് യൂത്ത് വിംഗിനെ ആദരിച്ചു. പള്ളിക്കരയില്‍ നടന്ന സമം സാംസ്‌കാരികോത്സവത്തില്‍ മുന്‍ മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു.[www.malabarflash.com]

കോവിഡ് കാലത്തെ ഇടപെടലുകള്‍, പൊതു ജനങ്ങള്‍ക്ക് സൗജന്യ പാര്‍കിംഗ് സംവിധാനം, ഗവ. ആശുപത്രി നവീകരണം തുടങ്ങിയ വിവിധ മേഖലകളിലെ സാമൂഹ്യ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ അംഗീകാരം തേടിയെത്തിയത്.

മര്‍ചന്റ് യൂത്ത് വിംഗ് പ്രസിഡണ്ട് നിസാര്‍ സിറ്റി കൂള്‍, നൗഫല്‍ റിയല്‍, ഇര്‍ശാദ് സഫ, രക്ഷാധികാരി മുനീര്‍ അട്കത്ത് ബയല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ശ്രീമതി ടീച്ചറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Post a Comment

0 Comments