NEWS UPDATE

6/recent/ticker-posts

ഹോളി ഖുർആൻ അവാർഡ്: ഹാഫിള് സൈനുൽ ആബിദിന് ഉന്നത സ്ഥാനം

ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ജാമിഅ മര്‍കസ് വിദ്യാര്‍ഥി കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഹാഫിള് സൈനുല്‍ ആബിദീന് ആറാം സ്ഥാനം. സമാപന പരിപാടിയില്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്റാശിദ് ആല്‍ മക്തൂം അവാര്‍ഡ് നല്‍കി ആദരിച്ചു.[www.malabarflash.com]


സൈനുല്‍ ആബിദ് നേരത്തെയും നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുര്‍ആന്‍ മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്. 2021 ല്‍ താന്‍സാനിയയില്‍ നടന്ന ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡില്‍ പങ്കെടുത്തിരുന്നു.

മര്‍കസ് ജൂനിയര്‍ ശരീഅത്ത് വിദ്യാര്‍ഥിയായ സൈനുല്‍ ആബിദ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി എ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്. ഈങ്ങാപ്പുഴ വലിയേരിയില്‍ അബ്ദുര്‍റഹ് മാന്‍- സക്കീന ദമ്പതികളുടെ മകനാണ്. സൈനുല്‍ ആബിദിനെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുമോദിച്ചു.

Post a Comment

0 Comments