Top News

അഞ്ചു വയസ്സുകാരന്‍ കളിക്കുന്നതിനിടയില്‍ കിണറ്റില്‍വീണ് മരിച്ചു

എരുമേലി: കോട്ടയം എരുമേലി, മുട്ടപ്പള്ളിയില്‍ അഞ്ചു വയസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു. മുട്ടപ്പള്ളി കരിമ്പിന്‍തോട്ടില്‍ രതീഷ് രാജന്റെയും സുമോളിന്റെയും മകന്‍ ധ്യാന്‍ രതീഷ് ആണ് മരിച്ചത്.[www.malabarflash.com]


ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ മുട്ടപ്പള്ളിയിലെ വാടകവീടിനോട് ചേര്‍ന്ന കിണറ്റിലാണ് കുട്ടി വീണത്. മുറ്റത്ത് കളിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട കുട്ടി ഇരുപത് മിനിറ്റോളം കിണറ്റിലകപ്പെട്ടു.

നാട്ടുകാരെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു. ധ്യാനിന്റെ തലയില്‍ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post