Top News

അവധി ആഘോഷിക്കാൻ ഒരു മാസം മുമ്പ് ദുബൈയിലെത്തിയ മലയാളി യുവതി മരിച്ചു

ദുബൈ: അവധി ആഘോഷിക്കാൻ ഒരു മാസം മുമ്പ് ദുബൈയിലെത്തിയ മലയാളി യുവതി ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി (38) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് പ്രിജിയും മക്കളും സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയത്.[www.malabarflash.com]


കഴിഞ്ഞ ദിവസം രാവിലെ ജബൽ അലി ഡിസ്‍കവറി ഗാർഡനിലെ ഫ്ലാറ്റിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മാർച്ച് 15നായിരുന്നു രണ്ട് മക്കളോടൊപ്പം പ്രിജി നാട്ടിൽ നിന്ന് ഭർത്താവിന് അരികിലെത്തിയത്. വലിയവിള കൊടുവഴനൂർ പുളിമാത്ത് സ്വദേശി ശങ്കരൻ–ഗീത ദമ്പതികളുടെ മകളാണ്. 

നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മണമ്പൂർ പ്രവാസി കൂട്ടായ്‍മയുടെ ഭാരവാഹിയാണ് അഭിലാഷ്.

Post a Comment

Previous Post Next Post