NEWS UPDATE

6/recent/ticker-posts

മുഹിമ്മാത്ത് നടത്തുന്ന ഇടപെടലുകള്‍ക്ക് സ്‌നേഹ പിന്തുണയുമായി നാട്ടുകാരും ജന പ്രതിനിധികളും

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ പതിനാറമത് ഉറൂസ് ഭാഗമായി മുഹിമ്മാത്തില്‍ ഒരുക്കിയ സ്‌നേഹ വിരുന്ന് വിവിധ മതവിഭാഗങ്ങളുടെ സൗഹൃധ വേദിയായി മാറി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവധ രാഷ്ട്രീയ മത സംഘടനാ നേതാക്കള്‍ എന്നിവര്‍ ഒത്ത് ചേര്‍ന്ന വേദിയില്‍ പരിസര പ്രദേശങ്ങളിലെ നൂറുകണക്കിനാളുകള്‍ പിന്തുണയുമായി എത്തിച്ചേര്‍ന്നു.[www.malabarflash.com]

ഒരു വിദ്യാഭ്യാസ സമുച്ചയം എന്നതിലുപരി നാടിന്റെ വികസന മുന്നേറ്റത്തിന്റെ കേന്ദ്രം കൂടിയാണ് മുഹിമ്മാത്തെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശം തന്റെ കര്‍മ മണ്ഡലമായി തെരെഞ്ഞെടുത്തതിലൂടെ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ തലത്തിലൂടെ ഉയരുകയായിരുന്നു ത്വാഹിര്‍ തങ്ങള്‍.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ എ കെ എം അശ്രഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ വിശവതരണം നടത്തി. പ്രതിനിധികള്‍കുള്ള മുഹിമ്മാത്തിന്റെ സ്‌നേഹോപഹാരം സയ്യിദ് മുഹമ്മദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ വിതരണം ചെയ്തു.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, താജുദ്ദീന്‍ സുബൈകട്ട, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അശ്‌റഫ് കര്‍ള, അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്മാന്‍, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ് ബദിയടുക്ക, പഞ്ചായത്ത് മെമ്പര്‍മാരായ പാലാക്ഷ റൈ, കേശവ, അന്‍വര്‍ ഹുസൈന്‍, കൃഷ്ണ ഭട്ട് കിളിംഗാര്‍, ജനാര്‍ദന, റഹ്മാന്‍ ആരിക്കാടി, കുമ്പള ചര്‍ച്ച് സെക്രട്ടറി കീര്‍ത്തി ജോസഫ്, പുത്തിഗെ ദേലമ്പാടി അമ്പലകമമിറ്റി പ്രസിഡന്റ് ദാമോദരന്‍, രാഷ്ട്രീയ പ്രതിനിധികളായ അസീസ് കളത്തൂര്‍, എം അബ്ബാസ്, സി എ സുബൈര്‍, അസീസ് മരിക്കെ, എം ബി യൂസുഫ്, ഇബ്രാഹിം പുത്തിഗെ, ശനീദ് കയ്യങ്കൂടല്‍, പി ബി മുഹമ്മദ്, എ കെ ആരിഫ്, അഡ്വ. രിഫാഇ ഹിമമി, എക്‌സൈസ് ഓഫീസര്‍ ദിവാകരന്‍, ഐ ട്ടി ഐ പ്രിന്‍സിപ്പള്‍ സുദീഷ്, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, രൂപേഷ്, യൂസുഫ് ബാഡൂര്‍, ഇഞ്ചിനിയര്‍ അബൂബക്കര്‍ കുവൈത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി ബി ബഷീര്‍ പുളിക്കൂര്‍ സ്വാഗതവും കബീര്‍ ഹിമമി ബോവിക്കാനം നന്ദിയും പറഞ്ഞു.

Post a Comment

0 Comments