ഈ ഗെയിമിംഗ് ആപ്പിൽ പരിചയപ്പെട്ട് രണ്ട് ദിവസം സംസാരിച്ചിരുന്നു ഇരുവരും. പിന്നീട്, ഇയാൾ കുട്ടിയെ വീട് വിട്ടിറങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നുവത്രെ.
33 -കാരനായ ഇയാൾക്കെതിരെ സെക്സ് ട്രാഫിക്കിംഗ്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റോബ്ലോക്സ് വഴി പരിചയക്കാരുമായോ അപരിചിതരുമായോ ഗെയിം കളിക്കാൻ സാധിക്കും. ഏകദേശം 150 മില്ല്യൺ പ്രതിമാസ ഉപയോക്താക്കളുള്ള ഇത് ലോകത്തിലെ ഏറ്റവും ജനപ്രിയമായ കുട്ടികളുടെ ഗെയിമുകളിലൊന്നാണ്. ഫെബ്രുവരി 18 -നാണ് ഗ്രഹാമും പെൺകുട്ടിയും ആപ്പിൽ ആദ്യമായി കണ്ടുമുട്ടിയതെന്ന് പോലീസ് സിപിടി ജോൺ ഐവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം, ടൊപെക നഗരത്തിലെ അവളുടെ വീട്ടിൽ നിന്ന് പെൺകുട്ടി ഒളിച്ചോടി. ഗ്രഹാം അവളെ ജോർജിയയിലെ ക്ലേട്ടൺ കൗണ്ടിയിൽ, ഏകദേശം 900 മൈൽ അകലെയുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അടുത്ത കുറച്ച് ദിവസങ്ങളിൽ, അവൾ പല തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
ഒടുവിൽ പെൺകുട്ടി റോബ്‌ലോക്‌സ് വഴി അമ്മയ്ക്ക് സന്ദേശം അയച്ചതായി പോലീസ് പറഞ്ഞു. മാർച്ച് 1 -ന് ഗ്രഹാമിനെ ജോലിസ്ഥലത്ത് വെച്ച് ഉദ്യോഗസ്ഥർ കണ്ടെത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ജീവനോടെ കണ്ടെത്തിയതിൽ സന്തോഷമുണ്ട് എന്ന് ഐവി പറഞ്ഞു. ഗ്രഹാം മറ്റ് കുട്ടികളെ ലക്ഷ്യം വച്ചിരുന്നോ എന്നറിയാൻ അയാളുടെ വസ്തുക്കൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
റോബ്ലോക്‌സിന്റെ ദൗത്യം, അതിന്റെ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, 'ഗെയിമിലൂടെ ലോകത്തെ ഒരുമിച്ച് കൊണ്ടുവരിക' എന്നതാണ്. എന്നാൽ, കമ്പനിയുടെ ആപ്പിന് ചിലപ്പോൾ കടന്നുവരുന്ന ചില അസഭ്യകരമായ ഉള്ളടക്കത്തിന് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ നടന്ന കേസിനെ കുറിച്ച് കേട്ടതിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും റോബ്ലോക്സ് വക്താവ് ജെയിംസ് കേ പറഞ്ഞു.
"ഞങ്ങൾക്ക് കർശനമായ സുരക്ഷാ സംവിധാനങ്ങളും ആയിരക്കണക്കിന് മോഡറേറ്റർമാരുടെ ഒരു ടീമും ഉണ്ട്, അവർ Roblox-ൽ കർശനമായ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ഉള്ളടക്കത്തോട് ഞങ്ങൾക്ക് ഒട്ടും സഹിഷ്ണുത ഇല്ല" എന്നും കേ പറഞ്ഞു. കുട്ടികളുടെ കോൺടാക്റ്റുകൾ പരിമിതപ്പെടുത്താൻ കഴിയുന്ന തരത്തിൽ രക്ഷിതാക്കൾക്ക് അവ നിയന്ത്രിക്കാനാവുന്ന സവിശേഷതകളും കേ ചൂണ്ടിക്കാട്ടി. അതിൽ ചാറ്റ് പൂർണമായും ഓഫാക്കുന്നതടക്കം ഉൾപ്പെടുന്നു.

0 Comments