NEWS UPDATE

6/recent/ticker-posts

ഒമ്പതാം ക്ലാസിൽ വിദ്യാർഥി നേതാവ്, അടിയന്തരാവസ്ഥക്കാലത്ത് ​16 മാസം തടവറയിൽ; കണ്ണൂരിന്‍റെ ഉശിരുമായി കോടിയേരിക്ക്​ മൂന്നാമൂഴം

കോടിയേരി ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ബാലകൃഷ്ണനിലെ നേതൃശേഷി പാർട്ടി തിരിച്ചറിഞ്ഞിരുന്നു. അന്ന്​ പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ കെ.എസ്.എഫിന്റെ (ഇന്നത്തെ എസ്.എഫ്.ഐയുടെ മുൻഗാമി) യൂണിറ്റ് സ്കൂളിൽ ആരംഭിച്ചപ്പോൾ ബാലകൃഷ്ണനെ പ്രഥമ സെക്രട്ടറിയാക്കിയതും അതുകൊണ്ടുതന്നെ.[www.malabarflash.com]


തലശ്ശേരിക്കടുത്ത കോടിയേരിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണന്‍റെ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രിക്കു ചേർന്നു. 1970ൽ കോളജ് യൂനിയൻ ചെയർമാനായി. ഇക്കാലത്ത്​ തന്നെ സി.പി.എം​ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയർന്ന കോടിയേരി ബാലകൃഷ്ണൻ 1970ൽ തിരുവനന്തപുരത്ത് നടന്ന എസ്.എഫ്.ഐയുടെ രൂപവത്​കരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു

തുടർന്ന്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ പ്രവർത്തനകേന്ദ്രം തലസ്ഥാനമായി. ഇത്​ രാഷ്​ട്രീയ ജീവിതത്തിൽ വൻ വഴിത്തിരിവായിരുന്നു.1973ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. ഈ കാലയളവിൽ സി.പി.എമ്മിന്‍റെ കോടിയേരി ലോക്കൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. 1973 മുതൽ 1979 വരെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായി.

Post a Comment

0 Comments