NEWS UPDATE

6/recent/ticker-posts

പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം: എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ് യു​എ​ഇ​യി​ലെ ഓ​ഫീ​സു​ക​ൾ തു​റ​ക്കു​ന്നു

അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സി​ന്‍റെ ഓ​ഫീ​സു​ക​ൾ തു​റ​ക്കു​ന്നു. ടി​ക്ക​റ്റ് ബു​ക്കിം​ഗി​നാ​യി ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് ഓ​ഫീ​സു​ക​ൾ തു​റ​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ മ​ട​ക്കി കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സിന്‍റെ ന​ട​പ​ടി.[www.malabarflash.com]

എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്നും മു​ൻ​ഗ​ണാ ക്ര​മ​മ​നു​സ​രി​ച്ചാ​ണ് പ്ര​വാ​സി​ക​ളെ മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​ത്. എം​ബ​സി ത​യാ​റാ​ക്കി​യ പ​ട്ടി​ക പ്ര​കാ​ര​മാ​യി​രി​ക്കും ടി​ക്ക​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്.

അ​ബു​ദാ​ബി, ദുബൈ, ഷാ​ർ​ജ എ​ന്നി​വ​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യാ​യി​രു​ന്നും ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. എ​ന്നാ​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഓ​ഫീ​സ് അ​ട​യ്ക്കു​ന്ന സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മേ​യ് ഏ​ഴ് മു​ത​ലാ​ണ് പൗ​ര​ന്മാ​രെ ഇ​ന്ത്യ മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​ത്യേ​ക വി​മാ​നം ആ​യ​തി​നാ​ൽ സ​മ​യം സം​ബ​ന്ധി​ച്ചും വി​മാ​ന ടി​ക്ക​റ്റ് ചാ​ർ​ജ് സം​ബ​ന്ധി​ച്ചും വ്യ​ക്ത​ത​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം വ്യാ​ഴാ​ഴ്ച പ്ര​വാ​സി​ക​ളു​മാ​യു​ള്ള ആ​ദ്യ​വി​മാ​നം കേ​ര​ള​ത്തി​ലേ​ക്ക് ആ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. വ്യാ​ഴാ​ഴ്ച എ​യ​ർ ഇ​ന്ത്യ ര​ണ്ട് സ​ർ​വീ​സു​കൾ ഇ​ന്ത്യ​യി​ലേ​ക്ക് ന​ട​ത്തു​മെന്നും റിപ്പോർട്ടുണ്ട്.

Post a Comment

0 Comments