Top News

കാസർകോട് മൂന്ന്‌ പേർക്ക്‌ കൂടി രോഗം ഭേദമായി

കാസർകോട്‌: നാലാം ദിവസവും ജില്ലയിൽ സന്തോഷം. ആർക്കും കോവിഡ്‌ 19 സ്ഥിരീകരിച്ചില്ല. ചികിത്സയിലുണ്ടായിരുന്ന മൂന്ന്‌ പേർക്ക്‌ കൂടി രോഗം ഭേദമായി.[www.malabarflash.com]

ഉക്കിനടുക്ക കാസർകോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 41 വയസുള്ള ഉദുമ സ്വദേശിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള കാസർകോട്ടെ ഏഴ് വയസുള്ള കുട്ടിയും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 24 വയസുള്ള അജാനൂർ സ്വദേശിയുമാണ്‌ രോഗമുക്തി നേടിയത്‌. 

ജില്ലയിൽ നിലവിൽ മൂന്ന്‌ പേർ മാത്രമാണ് ചികിത്സയിലുള്ളത്‌. ചെങ്കള (-2), ചെമ്മനാട് (-1) സ്വദേശികളാണിവർ. 175 പേരാണ്‌ രോഗമുക്തരായത്‌.
ജില്ലയിൽ 1371 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 1346 പേരും ആശുപത്രികളിൽ 25 പേരും. 340 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി ഒരാളെകൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
262 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. ആരോഗ്യ സ്‌ക്രീനിങ് ക്യാമ്പുകൾ തലപ്പാടി ചെക്‌പോസ്റ്റിലും കാലിക്കടവിലും പ്രവർത്തനം ആരംഭിച്ചു. അതിർത്തി പ്രദേശങ്ങളിൽ നിയോഗിക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും ശാരീരിക അകലം പാലിച്ച്‌ വ്യക്തി സുരക്ഷാ മാർഗങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post