Top News

മതവികാരം വ്രണപ്പെടുത്തി: നടിക്കെതിരെ കേസ്

ഭോപ്പാൽ: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരെ കേസെടുത്ത് ഭോപ്പാൽ പോലീസ്. ഭോപ്പാലിലെ ഷിംല ഹിൽസ് പോലീസാണ് കേസ് രേഖപ്പെടുത്തിയത്. ഐപിസി 295(എ) വകുപ്പ് പ്രകാരമാണ് കേസ്.[www.malabarflash.com]


നടിയെ ഉടനെ തന്നെ അറസ്റ്റ് ചെയ്യും. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നേടാൻ സാധിക്കും. എന്നാൽ കോടതിയിൽനിന്ന് തുടർ നടപടികൾ ഉണ്ടായേക്കുമെന്ന് കൊട്വാലി എസിപി ബിട്ടു ശർമ്മ ദേശീയ മാധ്യമത്തോട് പറഞ്ഞു. നടിയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കു വഴി വച്ചിരുന്നു. സോനു പ്രജാപതി എന്ന ഭോപ്പാൽ നിവാസിയാണ് പരാതി നൽകിയത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് നടിക്കെതിരെ ചുമത്തിയത്.

മേരേ ബ്രാ കി സൈസ് കി ഭഗവാന്‍ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്ന നടിയുടെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്. പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു പരാമർശം. ശ്വേതയുടെ പരാമർശത്തെ കുറിച്ചു റിപ്പോർട്ട് തയ്യാറാക്കാൻ ഭോപ്പാൽ സിറ്റി പോലീസിനോട് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post