NEWS UPDATE

6/recent/ticker-posts

ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി. ബസിലെ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.[www.malabarflash.com]

വയനാട്ടില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീറിനെ (47 ) ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം 5നാണ് സംഭവം. 

യുവതിയോട് അശ്ലീലമായി പെരുമാറുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments