Top News

ഉദുമയിലെ ഭർതൃവീട്ടിൽ നിന്ന് തീ പൊള്ളലേറ്റ യുവതി മരിച്ചു; അമ്മായി അമ്മയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

ഉദുമ: ഭർതൃവീട്ടിൽ നിന്ന് തീ പൊള്ളലേറ്റ യുവതി മരിച്ചു. മേൽബാര കോളനിയിലെ സുജിത് കുമാറിൻ്റെ ഭാര്യ ശ്രീജയാ (21)ണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പകലാണ് വീട്ടിനുള്ളിൽവെച്ച് ശ്രീജക്ക് പൊള്ളലേറ്റത്.[www.malabarflash.com]

ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജ ബുധനാഴ്ച പകലാണ് മരിച്ചത്. കാസർകോട് മജിട്രേറ്റിൻ്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് മെഡിക്കൽ കോളേജിലെത്തി ശ്രീജയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. 

കാറഡുക്ക മാളംങ്കൈയം അറളടുക്കയിലെ മഞ്ജുനാഥൻ്റെയും ശോഭനയുടെയും മകളുമായ ശ്രീജ സുജിത് കുമാറുമായി സ്നേഹത്തിലായിരുന്നു. 2019 ഒക്ടോബർ 23 നാണ് വിവാഹിതരായത്. വീട്ടിൽവെച്ച് ഭർത്താവിൻ്റെ അമ്മയിൽ നിന്ന് നിരന്തരമായി ഉപദ്രവുമുണ്ടായതായി മേൽപറമ്പ് സിഐ ബെന്നിലാലു പറഞ്ഞു. ഇതേതുടർന്ന് ശ്രീജ സ്വയം തീകൊളുത്തിയാണെന്ന് സംശയിക്കുന്നു. 

പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടയിലാണ് ശ്രീജ മരിച്ചത്. ഭർത്താവിൻ്റെ അമ്മക്കെതിരെ ആത്മഹത്യ പ്രേരണക്കതിരെ പോലീസ് കേസെടുത്തു. 

ശ്രീജയുടെ സഹോദരങ്ങൾ: മേഘ, ആകാശ്.



 

Post a Comment

Previous Post Next Post