NEWS UPDATE

6/recent/ticker-posts

കോട്ടയത്ത് കോൺഗ്രസിനോട് ഇടഞ്ഞു, ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; യുഡിഎഫില്‍ ഭിന്നത

കോട്ടയം: ജില്ലാ പഞ്ചായത്തിൽ സീറ്റ് നിഷേധിച്ചതോടെ കോട്ടയത്ത് കലാപക്കൊടിയുമായി മുസ്‌ലിം ലീഗ്. 5 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും സ്ഥാനാർഥികളെ നിർത്താൻ ലീഗ് തീരുമാനിച്ചു.[www.malabarflash.com]

എരുമേലി സീറ്റാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടത്തിയ ഉഭയ കക്ഷി ചർച്ചയിൽ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്.

സീറ്റ് വിട്ടുനൽകാനാകില്ലെന്ന് ഉഭയകക്ഷി യോഗത്തിൽ കോൺഗ്രസ് അറിയിച്ചതോടെയാണ് ലീഗ് ഇടഞ്ഞത്. ലീഗ് ആവശ്യപ്പെട്ട എരുമേലിക്കു പുറമെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കും. 2 ഡിവിഷനുകൾ ഏതെന്ന് ഉടൻ കണ്ടെത്തും

Post a Comment

0 Comments