Top News

ഭര്‍ത്താവിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ സ്ഥാനാര്‍ഥി മരം വീണ് മരിച്ചു

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ മരം വീണ് സ്ഥാനാർഥി മരിച്ചു. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കെ.ഗിരിജകുമാരിയാണ് മരിച്ചത്.[www.malabarflash.com] 

രാവിലെ 11.30 മണിയോടെ ഭർത്താവിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകൾ കയറിയിറങ്ങുന്നതിനിടെയായിരുന്നു അപകടം.

ഇടവഴിയിലൂടെ നടന്നു പോകുന്നതിനിടെ തൊട്ടടുത്തുള്ള വസ്തുവിൽ മുറിക്കുകയായിരുന്ന മരം തെന്നി ഗിരിജയുടെ തലയിൽ വീഴുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ ഗിരിജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാരോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയർപഴ്സനായിരുന്നു.

Post a Comment

Previous Post Next Post