ഉദുമ: മുംബൈയില്‍നിന്നും നാലുദിവസം മുമ്പ് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള മകന്‍ ശ്വാസതടസത്തെത്തുടര്‍ന്ന് മരിച്ചു.[www.malabarflash.com]
കളനാട്ടെ ഹസ്സന്റെയും ജാസ്മിന്റെയും മകന്‍ കാസിം ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടന്‍തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചു. പിന്നീട് ജില്ല ആസ്പത്രിയിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതിനിടെ കുഞ്ഞിന് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായി.
സഹോദരന്‍: സമദ്.
Post a Comment