NEWS UPDATE

6/recent/ticker-posts

സുബൈദ വധക്കേസ്‌ : വിചാരണ വ്യാഴാഴ്ച പുനരാരംഭിക്കും

കാസര്‍കോട്‌: പെരിയ, ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസിന്റെ വിചാരണ ജില്ലാ ആന്റ്‌ സെഷന്‍സ്‌ കോടതിയില്‍ വ്യാഴാഴ്ച പുനരാരംഭിക്കും.[www.malabarflash.com]

കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്‌. കോവിഡും ലോക്‌ഡൗണും കാരണം വിചാരണ നീണ്ടു പോകുന്നതിനെതിരെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ്‌ കേസിന്റെ വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കോടതിക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്‌. 

2018 ജനുവരി 17നാണ്‌ ചെക്കിപ്പള്ളത്തെ വാടകവീട്ടില്‍ താമസിക്കുന്ന സുബൈദയെ നാലംഗ സംഘം കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്‌. സുള്ള്യ അജ്ജാവരയിലെ അസീസ്‌(34), മധൂര്‍, കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്‌ദുള്‍ ഖാദര്‍, പട്‌ള, കുതിരപ്പാടിയിലെ ബാവ അസീസ്‌, മാന്യയിലെ ഹര്‍ഷാദ്‌ എന്നിവരാണ്‌ കേസിലെ പ്രതികള്‍.

Post a Comment

0 Comments