NEWS UPDATE

6/recent/ticker-posts

മകളുടെ വിവാഹത്തിന് സഹായം അഭ്യര്‍ഥിച്ചെത്തി മോഷണം; 'വെള്ളിയാഴ്ച കള്ളന്‍' ഒടുവില്‍ പിടിയില്‍

കല്പകഞ്ചേരി: മകളുടെ വിവാഹത്തിന് സഹായം അഭ്യര്‍ഥിച്ച് വീടുകളില്‍ പിരിവിനായെത്തി കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന മധ്യവയസ്‌കനെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. മഞ്ചേരി ആനക്കയം സ്വദേശി മടാരി പള്ളിയാലില്‍ അബ്ദുല്‍ അസീസി(50)നെയാണ് പിടികൂടിയത്.[www.malabarflash.com]


വൈലത്തൂര്‍ മച്ചിങ്ങപ്പാറയിലെ ഒരു വീട്ടില്‍നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആഭരണം കൈക്കലാക്കി മുങ്ങിയിരുന്നു. വീടിനരികെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസ്സുകാരിയുടെ കൈച്ചെയിന്‍, വള, അരഞ്ഞാണം തുടങ്ങിയ മൂന്നര പവന്‍ ആഭരണങ്ങളാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമായത്താണ് ഇയാള്‍ മോഷണത്തിനായി വീടുകളില്‍ എത്തുന്നത്.

കോട്ടയ്ക്കല്‍, ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ കല്‍പ്പകഞ്ചേരി സി.ഐ. പി.കെ. ദാസും സംഘവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ രേഖാചിത്രംവരച്ച് അന്വേഷിച്ചുകൊണ്ടിരിക്കേ വയനാട് മേപ്പാടിയില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. 

എസ്.ഐ. ഉണ്ണിക്കൃഷ്ണന്‍, എ.എസ്.ഐ. രവി, സി.പി.ഒ മാരായ ശൈലേഷ്, ഹബീബ്, ടാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ അഭിമന്യു, സബറുദ്ദീന്‍, വിപിന്‍, ജിനീഷ് തുടങ്ങിയവരാണ് സി.ഐ.യുടെ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

0 Comments