ഉദുമ: വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. അരമങ്ങാനം, തൊട്ടിയില്‍ ആലിങ്കാലിലെ ഗംഗാധരന്റെ ഭാര്യ വെള്ളച്ചി (62)യാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.[www.malabarflash.com]
ബുധനാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വീട്ടിനു സമീപത്തു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ട്ടറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്‌തു. മേല്‍പറമ്പ് പോലീസ് കേസെടുത്തു.
മക്കള്‍: സുനിത, സുരേശന്‍. മരുമക്കള്‍: ജിഷ. സഹോദരങ്ങള്‍: നാരായണന്‍, മാധവി, ജാനകി, മാണിക്കം, പരേതരായ ചോയിച്ചി, കണ്ണന്‍, കറുവന്‍.
Post a Comment