NEWS UPDATE

6/recent/ticker-posts

തിരിച്ചടിച്ച് സഖ്യസേന; ഹൂതി ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

റിയാദ്: അബുദാബിയില്‍  യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന വ്യോമാക്രമണം നടത്തിയതായി സൗദി പ്രസ് ഏജന്‍സി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.[www.malabarflash.com]


യെമന്‍ തലസ്ഥാനമായ സനായിലെ ഒരു കെട്ടിടത്തിന് നേരെ സഖ്യസേന ആക്രമണം നടത്തിയിരുന്നു. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു.

സനായില്‍ വ്യോമസേന 24 മണിക്കൂറും വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്ന് അറബ് സഖ്യസേന അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ നടന്നത് ഭീകരാക്രമണമാണെന്നും ഇതിന് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്നും യുഎഇ സ്ഥിരീകരിച്ചിരുന്നു.

Post a Comment

0 Comments