ഉദുമ: ഭാരതത്തിന്റെ പ്രഥമ പൗരൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വന്നിറങ്ങിയ കളനാട് ജംഗഷന് രാഷ്ട്രപതി ജംഗഷൻ എന്ന് നാമകരണം നടത്തണമെന്ന് ഉദുമ ഗവ.ഹയർ സെക്കന്ററി സ്കൂൾ 1994-95 എസ് എസ് എൽ സി ബാച്ച് ഗ്രൂപ്പായ ഒപ്പോല കുടുംബ സംഗമം ആവശ്യപ്പെട്ടു.[www.malabarflash.com]
കുടുംബ സംഗമം കണ്ണൂർ കാലിക്കറ്റ് യൂണിവേർസിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കരസ്ഥമാക്കുന്നന്ന ഡിഗ്രിയെക്കാൾ മഹത്തരമാണ് ഒരു നല്ല മനുഷ്യനാക്കുക.നമ്മൾ പി എച്ച് ഡി ഉൾപ്പെടെയുള്ള ഡിഗ്രി എടുത്താലും ആലംബഹീനരെ സഹായിക്കാനുള്ള മനസ്ഥിതി ഇല്ലെങ്കിൽ അതിന് യാതൊരു അർത്ഥവുമില്ല. മാനവ സേവയാണ് യഥാർത്ഥ മാധവസേവയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ കൂട്ടായ്മ പ്രസിഡന്റ് വൈ.കൃഷ്ണദാസ് അദ്ധ്യക്ഷനായി. ഉദുമ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രധാന അദ്ധ്യാപകൻ മധു ഗ്രൂപ്പിന്റെ പേരായ ഒപ്പോല പ്രകാശനം ചെയ്തു. മുൻ കായിക അദ്ധ്യാപകൻ ഹമീദ് മുഖ്യ തിഥിയായി . സെക്രട്ടറി ഫസൽ റഹ്മാൻ റിപ്പോർട്ടും കെ.വി. രഞ്ജിത്ത് പ്രമേയവും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബീന രാജൻ, ഖജാൻജി ലക്ഷ്മി കുറ്റൂർ എന്നിവർ സംസാരിച്ചു. ഹസൈനാർ സ്വാഗതവും ഉമേശൻ ആറാട്ട് കടവ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ രണ്ട് സഹപാഠികൾക്കുള്ള സഹായ വിതരണം നടന്നു. തുടർന്ന് കേക്ക് മുറിക്കൽ ചടങ്ങും വിവിധ കായികമത്സരങ്ങളും കലാപരിപാടികളും നടന്നു

Post a Comment