NEWS UPDATE

6/recent/ticker-posts

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 25 കോടി ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി മലപ്പുറം സ്വദേശി

അബുദാബി ബിഗ് ടിക്കറ്റിന്റെ 235-ാമത് സീരീസിന്റെ 25 മില്യണ്‍ നറുക്കെടുപ്പില്‍ 25 കോടി (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളി. മലപ്പുറം സ്വദേശിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണിയാണ് ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കിയത്. ഹരിദാസന്‍ ഡിസംബര്‍ 30ന് എടുത്ത 232976 എന്ന ടിക്കറ്റിനാണ് പ്രൈസ് ലഭിച്ചത്.[www.malabarflash.com]


അബുദാബിയിലെ മുസ്സഫാഹ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് ഹരിദാസന്‍. സമ്മാനാര്‍ഹനായ വിവരം ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് ഫോണ്‍ വിളിച്ചറിയിച്ചപ്പോള്‍ തനിക്കിത് വിശ്വസിക്കാനായില്ല. ഈ പുതുവര്‍ഷത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാമാണ് ഗ്രാന്‍ഡ് പ്രൈസെന്നും ഹരിദാസന്‍ ഖലീജ് ടൈംസിനോട് പ്രതികരിച്ചു.

ബിഗ് ടിക്ക്റ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് രണ്ടും, മൂന്നും, നാലും, അഞ്ചും പ്രൈസുകള്‍ ലഭിച്ചത്. 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിനര്‍ഹനായത് ഇന്ത്യക്കാരനായ അശ്വിന്‍ അരവിന്ദാക്ഷനാണ്. ഡിസംബര്‍ 16ന് എടുത്ത 390843 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിനര്‍ഹമായത്.

മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ദീപക് രാംചന്ദ് ഭാട്ടിയയാണ്. ഇദ്ദേഹമെടുത്ത 096192 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിനര്‍ഹമായി. ഇന്ത്യയില്‍ നിന്നുള്ള തേജസ് ഹാല്‍ബേ എടുത്ത 291978 എന്ന ടിക്കറ്റാണ് നാലാം സമ്മാനമായ 90,000 സ്വന്തമാക്കിയത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ദിനേഷ് ഹാര്‍ലേയും 70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം സ്വന്തമാക്കിയത് സുനില്‍കുമാര്‍ ശശിധരനുമാണ് ഇരുവരും ഇന്ത്യക്കാരാണ്. 

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ കോനേറു മസെറാതി കാര്‍ഇന്ത്യയില്‍ നിന്നുള്ള പ്രവാസിയായ അശോക് കുമാര്‍ സ്വന്തമാക്കി.

Post a Comment

0 Comments