തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തിരുവനന്തപുരം വഴയിലയില്‍ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. പേരൂർക്കട ഊളമ്പാറ ദയാനഗറിൽ കരൂർക്കോണം കുളവരമ്പത്ത് വീട്ടിൽ എസ്.ബി. സിദ്ധാർഥ് (മുല്ലപ്പൻ-16), ഊളമ്പാറ എച്ച്എൽഎല്ലിന് സമീപം അഭയനഗറിൽ വീട്ടുനമ്പർ 164 ൽ ബിനീഷ് (16), വഴയില പുരവൂർക്കോണം റെസിഡൻസ് അസോസിയേഷൻ വീട്ടുനമ്പർ 111 ൽ വാടകയ്ക്കു താമസിക്കുന്ന ടെഫിൻ (16) എന്നിവരാണു മരിച്ചത്.[www.malabarflash.com]
വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വഴയില വളവില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.
ബിനീഷും മുല്ലപ്പനും നെടുമങ്ങാട് പോയി സ്റ്റെഫിനേയും കൂട്ടി ബൈക്കില്‍ വരികയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം. മൂന്ന് പേർക്കും പതിനാറ് വയസ്സാണ് പ്രായം. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പേരൂർക്കട താലൂക്കാശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment