NEWS UPDATE

6/recent/ticker-posts

പരാതിക്കാരൻ തന്നെ പ്രതി; റെയിൽവേ സ്റ്റേഷൻ കവർച്ചയിൽ ട്വിസ്റ്റ്, കൂട്ടുപ്രതി ഭാര്യ

ചെന്നൈ: തിരുവാൺമിയൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കവർച്ച കേസിൽ തുമ്പുണ്ടാക്കി സിസിടിവി ദൃശ്യങ്ങൾ. കവർച്ച നടന്നതായി പരാതി നൽകിയ സ്റ്റേഷൻ ജീവനക്കാരനും ഭാര്യയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.[www.malabarflash.com]

കേസിൽ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാർക്കായ രാജസ്ഥാൻ സ്വദേശി ടിക്കാറാം(28) ഭാര്യ സരസ്വതി(27) എന്നിവരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ ​ഗെയിം കളിച്ച് വമ്പൻ കട ബാധ്യതയുണ്ടായിരുന്ന ടിക്കാറാം കവർച്ച നടത്തി കടം വീട്ടാൻ ശ്രമത്തിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ ടിക്കറ്റെടുക്കാൻ എത്തിയ യാത്രക്കാർ കൗണ്ടറിൽ ആരെയും കണ്ടില്ല. സംശയം തോന്നിയ ചിലർ കൗണ്ടറിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ചു. അകത്തു കടന്ന യാത്രക്കാർ വായിൽ തുണിതിരുകി കസേരയിൽ കെട്ടിയിട്ട നിലയിൽ ടിക്കാറാമിനെ കണ്ടെത്തി. മൂന്നം​ഗ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമെല്ലാം കവർന്നുവെന്ന് ടിക്കാറാം പോലീസിന് മൊഴി നൽകി. ഏകദേശം 1.30 ലക്ഷം രൂപയാണ് കവർന്നത്.

കൗണ്ടറിന് സമീപത്ത് സിസിടിവി ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ പോലീസിനെ കുഴക്കി. എന്നാൽ പ്രദേശത്തെ വിശദമായ അന്വേഷിച്ചതോടെ റെയിൽവേ സ്റ്റേഷന്റെ പുറത്ത് ഒരു സിസിടിയുണ്ടെന്ന് വ്യക്തമായി. ഇതിലെ ദൃശ്യങ്ങളിൽ ബാ​ഗുമായി പോകുന്ന ഒരു യുവതിയുടെ ചിത്രമുണ്ടായിരുന്നു. ഇവർ സമീപത്ത് സഞ്ചരിച്ച ഓട്ടോറിക്ഷയെക്കുറിച്ചുള്ള വിവരവും പോലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവർ യുവതിയെ ഇറക്കിവിട്ട പ്രദേശത്തെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറുകയും ചെയ്തു.

ടിക്കാറാം താമസിച്ചിരുന്ന പ്രദേശത്തിന് തൊട്ടടുത്താണ് യുവതിയും ഇറങ്ങിയതെന്ന് മനസിലായതോടെ ഇയാളുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു. പിന്നീട് ഇരുവരും കുറ്റസമ്മതം നടത്തി. ഓൺലൈൻ ​ഗെയിം കളിച്ചുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാണ് മോഷണം നടത്തിയതെന്നാണ് ടിക്കറാം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കവർച്ച ചെയ്ത് പണം ഇവരുടെ വിട്ടീലെ കിണറ്റിൽ നിന്ന് വീണ്ടെടുത്തു.

Post a Comment

0 Comments