NEWS UPDATE

6/recent/ticker-posts

കിഴക്കേകര അയ്യപ്പ ഭജന മന്ദിരത്തില്‍ പ്രതിഷ്ഠദിന ഉത്സവം

പള്ളിക്കര: പൂച്ചക്കാട് കിഴക്കേകര അയ്യപ്പ ഭജന മന്ദിരത്തിൽ പ്രതിഷ്ഠ ദിന ഉത്സവത്തിന് മുന്നോടിയായി കൊച്ചി കടവത്ത് പുലിക്കോടൻ തറവാട്ടിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്രയുണ്ടായി.കൂടാതെ വിവിധ പ്രദേശങ്ങളില്‍ നിന്നും കലവറനിറയ്ക്കൽ ഘോഷ യാത്രകളും മന്ദിര സന്നിധിയിൽ എത്തിച്ചേർന്നു.[www.malabarflash.com]

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്‍റെ ബ്രോഷർ പ്രകാശനം കർമവും നടന്നു. ആഘോഷ കമ്മിറ്റി ചെയർമാൻ ബി. ബിനോയ് , ഭജനമന്ദിരം കമ്മിറ്റി പ്രസിഡന്റ് രത്നാകരൻ കിഴക്കേക്കര, മന്ദിര നിർമാണ കമ്മിറ്റി ചെയർമാൻ പുരുഷോത്തമൻ കല്ലട കെട്ട് എന്നിവർ ചേർന്ന് പ്രകാശന കർമo നിർവഹിച്ചു.

രാഘവൻ മേസ്ത്രി, കുട്ട്യാൻ കിഴക്കേക്കര, ആർ ബാലൻ, രഞ്ജിത്ത് കണ്ടത്തിൽ, രാഘവൻ ആചാരി, പ്രസാദ് പുതിയ വളപ്പിൽ, വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്‍കി

തൃക്കണ്ണാട് കീഴൂർ ധർമ്മശാസ്താ സേവാ സംഘത്തിന്റെ പരിധിയിൽപ്പെട്ടതാണ് പൂച്ചക്കാട് കിഴക്കേകര അയ്യപ്പ ഭജന മന്ദിരം.

Post a Comment

0 Comments