Top News

മുഹിമ്മാത്ത് സാന്ത്വന കേന്ദ്രം തുറന്നു : നിസ്വാർത്ഥ മനസ്സുകൾക്ക് വിജ്ഞാന മുറ്റത്ത് ധന്യാദരം

പുത്തിഗെ: നിസ്വാർത്ഥ മനസ്സോടെ അപരരുടെ നൊമ്പരമകറ്റാൻ ജീവിതം സമർപ്പിച്ച് പൊതു ഇടങ്ങളിൽ കാരുണ്യ ഹൃദയവുമായ് സഞ്ചരിക്കുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകർക്ക് മുഹിമ്മാത്തിൻ്റെ വൈജ്ഞാനിക മുറ്റത്ത് ധന്യാദരം.[www.malabarflash.com]


ശൈഖ് അഹ്മദുൽ കബീർ രിഫായി(റ)വിൻ്റെ വഫാത്ത് ദിനമായ ജമാദുൽ അവ്വൽ 12 ന് മുഹിമ്മാത്ത് നടത്തിയ സാന്ത്വന ദിനാചരണത്തിൻ്റെ ഭാഗമായ് നടന്ന പരിപാടിയിൽ മുഹിമ്മാത്ത് സാന്ത്വന കേന്ദ്രം തുറന്നു. സ്ഥാപന സാരഥികളും സാന്ത്വന പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഓർഫനേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.എ അബൂബക്കർ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.

കോവിഡ് കാലത്ത് വിവിധ ഇടങ്ങളിൽ സേവനം അർപ്പിച്ച കബീർ ഹിമമി ബോവിക്കാനം, എ.ബി കുട്ടിയാനം, ഖയ്യൂം മാന്യ , ഇബ്രാഹിം ദേളിവളപ്പ്, അഷ്‌റഫ് സൽമാൻ, ഹമീദലി മാവിനക്കട്ട, ഇബ്രാഹിം ബാദ്ഷ നെല്ലിക്കട്ട , ഫൈസൽ നെല്ലിക്കട്ട, സത്താർ പട്ല , സിറാജ് കോട്ടക്കുന്ന്, മൊയ്തു ശാന്തിപ്പള്ളം, സിറാജ് തെക്കിൽ, ഇല്യാസ് തൊട്ടി, ഇമാം ഷുഹൈബ്, മുനീർ മജൽ, കദീജ കോടിമൂല, അമീൻ അലി നായമാർമൂല, മുനീർ സഖാഫി മധൂർ എന്നിവരെ തുടങ്ങിയവരെ മുഹിമ്മാത്ത് അനുമോദിച്ചു.

സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ , ഹാജി അമീറലി ചൂരി, സുലൈമാൻ കരിവെള്ളൂർ, വൈ .എം അബ്ദുൽ റഹ്മാൻ അഹ്‌സനി, അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ, അബ്ബാസ് സഖാഫി കാവുംപുറം, കന്തൽ സൂപ്പി മദനി, ഷാഫി ഹാജി കുദിർ, ഷാഫി സഅദി മുഹിമ്മാത്ത് നഗർ, പാടി അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവർ നേതൃത്വ നൽകി ,

സാന്ത്വന സേവന രംഗത്ത് വലിയ മാതൃകയായ ശൈഖ് അഹമദുൽ കബീർ രിഫാഈ തങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത് സ്ഥാപിച്ചു ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ശൈഖ് അഹമദുൽ കബീർ രിഫാഈ തങ്ങളുടെ ആണ്ട് ദിനമായ ജമാദുൽ ആഖിർ 12 ന് എല്ലാ വർഷവും മുഹിമ്മാത്ത് സേവന ദിനമായി ആചരിക്കുന്നത് .

Post a Comment

Previous Post Next Post