ദുബൈ: പ്രവാചകന്‍ (സ) യുടെ ജന്മദിനത്തോടനുബന്ധിച് മേനങ്കോട് ബദര്‍ ജുമാ മസ്ജിദ് യു എ ഇ ജമാഅത്ത് കമ്മിറ്റി മീലാദ് മീറ്റും വിശേഷങ്ങളുടെ ഖുര്‍ആന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായ് ദുബൈയിലെത്തിയ യു എ ഇ മേനങ്കോട് ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ ഉസ്താദ് സിദ്ധീഖ് നദ്‌വി ചേരൂരിനുള്ള സ്വീകരണവും സംഘടിപ്പിച്ചു.[www.malabarflash.com]
യുവാക്കള്‍ വിദ്യ സമ്പന്നരായും സംസ്‌കാര സമ്പന്നരായും ജീവിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ഐഹിക പാരത്രിക പ്രതിഫലത്തെ കുറിച്ചും പ്രവാസികള്‍ സ്വപുരോഗതിക്ക് പുറമെ നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടിയും പരിശ്രമിക്കണമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഉസ്താദ് സിദ്ധീഖ് നദ്വി ചേരൂര്‍ പറഞ്ഞു.
എം പി ആഷിഖ് ഹുദവി ഉല്‍ഘടനം ചെയ്തു. യു എ ഇ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം സഖാഫി മേനങ്കോട് അധ്യക്ഷത വഹിച്ചു.
മേനങ്കോട് ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഇബ്രാഹിം സഖാഫിയും ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്കയും ചേര്‍ന്ന് സിദ്ദീഖ് നദ്വിക്ക് കൈമാറി.
മേനങ്കോട് ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഇബ്രാഹിം സഖാഫിയും ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്കയും ചേര്‍ന്ന് സിദ്ദീഖ് നദ്വിക്ക് കൈമാറി.
ജമാഅത്ത് ജനറല്‍ സെക്രെട്ടറി ഹസൈനാര്‍ ബീജന്തടുക്ക സ്വാഗതം പറഞ്ഞു.
ഹബീബ് മൂല, അഷ്റഫ് ദേശ്യം, അബ്ബാസ് മേനങ്കോട്, ശരീഫ് തൊട്ടി, സ്വലാഹ് മേനങ്കോട്, റഫീഖ് കുന്നില്‍, ബഷീര്‍ ദേഷ്യം, സ്വാബിര്‍ ജര്‍മന്‍, അഹ്‌മദ് മേനങ്കോട്, അബ്ദുള്‍റഹ്‌മാന്‍ മിലിട്ടറി എന്നിവര്‍ സംബന്ധിച്ചു
ഹബീബ് മൂല, അഷ്റഫ് ദേശ്യം, അബ്ബാസ് മേനങ്കോട്, ശരീഫ് തൊട്ടി, സ്വലാഹ് മേനങ്കോട്, റഫീഖ് കുന്നില്‍, ബഷീര്‍ ദേഷ്യം, സ്വാബിര്‍ ജര്‍മന്‍, അഹ്‌മദ് മേനങ്കോട്, അബ്ദുള്‍റഹ്‌മാന്‍ മിലിട്ടറി എന്നിവര്‍ സംബന്ധിച്ചു
Post a Comment