NEWS UPDATE

6/recent/ticker-posts

മലയാളി യുവതിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‍കത്ത്: മലയാളി യുവതിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബി (29) ആണ് മരിച്ചത്.[www.malabarflash.com] 

മസ്‍കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് വിഭാഗം ജീവനക്കാരനാണ്. 

രണ്ടാഴ്‍ച മുമ്പാണ് ബിജിലി ബേബി നാട്ടില്‍ നിന്ന് ഒമാനിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

0 Comments