NEWS UPDATE

6/recent/ticker-posts

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയെ ധന്യമാക്കി ബുക്കിഷ് ജനകീയ പ്രകാശനം

ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേളയു‌ടെ 40 വർഷത്തെ ചരിത്രത്തിൽ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ജനകീയ പ്രകാശനവുമായി ബുക്കിഷ് സാഹിത്യ ബുള്ളറ്റിൻ. റൈറ്റേഴ്സ് ഫോറത്തിലെ തിങ്ങിനിറഞ്ഞ എഴുത്തുകാരും വായനക്കാരും സന്ദർശകരുമടക്കമുള്ളവർ ബുക്കിഷ് നെഞ്ചോട് ചേർത്തുവച്ചാണ് പ്രകാശനം നിർവഹിച്ചത്.[www.malabarflash.com]


ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹന്‍കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഇ.പി.ജോൺസൺ, മലയാള മനോരമ ദുബായ് ചീഫ് റിപോർട്ടർ രാജു മാത്യു, എഴുത്തുകാരായ ശ്രീകണ്ഠൻ കരിക്കകം, മുരളി മംഗലത്ത്, ഇസ്മായീൽ മേലടി, ബഷീർ തിക്കോടി, ഷാബു കിളിത്തട്ടിൽ, ഷാജി ഹനീഫ്, വെള്ളിയോടൻ, ബുക്കിഷ് ടീം അംഗങ്ങളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ്, സാദിഖ് കാവിൽ, മറ്റു പ്രമുഖ എഴുത്തുകാർ, വായനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കഴിഞ്ഞ ഏഴ് വർഷമായി പ്രസിദ്ധീകരിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന ബുക്കിഷ് മേളയുടെ നാഡീസ്പന്ദനമായി മാറിയെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. എട്ട് പേജിൽ നൂറോളം പേരുടെ മിനിക്കഥകളും കവിതകളും കുറിപ്പുകളുമായി ആരംഭിച്ച ബുക്കിഷ് ഏഴാം പതിപ്പായ ഇപ്രാവശ്യം 20 പേജിൽ 250ലേറെ പേർ അണിനിരത്തി. 

ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും മലയാളികൾ അയച്ചുതന്ന തങ്ങളുടെ രചനകൾ വെളിച്ചം കാണിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബുക്കിഷ് ടീം അംഗങ്ങൾ പറഞ്ഞു. വായനയെ പ്രചോദിപ്പിക്കുകയാണ് ബുക്കിഷിൻ്റെ ഏറ്റവും വലിയ ദൗത്യം. വനിതകളടക്കം ഒട്ടേറെ പേരുടെ ആദ്യ രചനകൾക്ക് അച്ചടി മഷി പുരണ്ടത് ബുക്കിഷിലൂടെയാണ്. ഇവരിൽ പിന്നീട് പലരും മികച്ച വായനക്കാരും എഴുത്തുകാരുമായി മാറിയെന്നും പറഞ്ഞു.

തമിഴ് എഴുത്തുകാരനായ സുബ്രഭാരതി മണിയൻ, ബുക്കിഷ് വിതരണത്തിന് നേതൃത്വം നൽകുന്ന വി.പി.സിറാജ് കീഴ്മാടം, റൈറ്റേഴ്സ് ഫോറത്തിൽ സേവനം ചെയ്യുന്ന ഷാർജ ബുക്ക് അതോറിറ്റിയുടെ ജീവനക്കാരൻ ഹമീദ് മുഹമ്മദ് കുട്ടി, ഗോപിക തുടങ്ങിയവരെ ആദരിച്ചു.

Post a Comment

0 Comments