NEWS UPDATE

6/recent/ticker-posts

കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി ; ആളപായമില്ല

തമിഴ്നാട്: കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ്  പാളം തെറ്റി ബം​ഗളുരു സേലം സെക്ഷനിലെ ടോപ്പുരു ശിവാജി മേഖലയിലാണ് സംഭവം നടന്നത്. ആളപായം ഇല്ല. ട്രെയിനിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരെന്നും റെയിൽവേ അറിയിച്ചു.[www.malabarflash.com]


7 കോച്ചുകൾ പാളം തെറ്റിയെന്ന് റെയിൽവേ വ്യക്തമാക്കി .എസി കോച്ചുകളും സ്ലീപ്പർ കോച്ചുകളും ആണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളിൽ തട്ടി ആണ് അപകടം ഉണ്ടായത്.വേഗത കുറവ് ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ട്രെയിൻ യാത്രക്കാർക്ക് ബം​ഗളൂരുവിലേക്ക് മടങ്ങാൻ പ്രത്യേക യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 15ലേറെ ബസുകളാണ് യാത്രക്കായി റയില്‍വേ ഏർപ്പാടാക്കിയത്. 

വിവരങ്ങൾ നൽകാനായി ഹൊസൂറിലും ബം​ഗളൂരുവിലും ധർമപുരിയിലുമായി ഹെൽപ് ഡെസ്കുകളും പ്രവർത്തനം തുടങ്ങി. 04344-222603(ഹൊസൂർ), 080-22156554(ബം​ഗളൂരു) 04342-232111 (ധർമപുരി)എന്നിങ്ങനെയാണ് ഹെൽപ് ലൈൻ നമ്പറുകൾ.

റയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോർ,അഡീഷണൽ ജനറൽ മാനേജർ പി കെ മിശ്ര, പ്രിൻസിപ്പൽ ചീഫ് എൻജിനിയർ എസ് പി എസ് ​ഗുപ്ത എന്നിവരടങ്ങുന്ന സംഘം സ്ഥി​തി​ഗതികൾ വിലയിരുത്തുന്നുണ്ടെന്നും റയിൽവേ അറിയിച്ചു

Post a Comment

0 Comments