തലശ്ശേരി: കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സായുധ പോലീസ് വിഭാഗം കായിക പരിശീലകൻ കണ്ണൂർ വാരത്തെ സോജി ജോസഫിന്റെ (28) കുടുംബത്തിന് 1.27 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി കെ.പി. തങ്കച്ചൻ ഉത്തരവിട്ടു.[www.malabarflash.com]
തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലെ ചുള്ളിമണ്ണൂർ വിത്ര റോഡിൽ 2018 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ ബസിടിച്ചായിരുന്നു അപകടം. സോജിയുടെ ഭാര്യക്കും അമ്മക്കും പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾക്കുമാണ് തുക ലഭിക്കുക.
അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസിന് ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നില്ല. കെ.എസ്.ആർ.ടി.സി എം.ഡിക്കും ഡ്രൈവർക്കുമെതിരെയാണ് വിധി.
0 Comments