NEWS UPDATE

6/recent/ticker-posts

ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​നും ആ​വ​ശ്യ​മു​ള്ള ഡ്രോണു​ക​ൾ വി​ക​സി​പ്പി​ക്കാ​നും കേ​ര​ള പോ​ലീ​സ്​

തി​രു​വ​ന​ന്ത​പു​രം: ചാ​ര​വൃ​ത്തി​ക്കും ക​ള്ള​ക്ക​ട​ത്തി​നും മാ​ത്ര​മ​ല്ല, ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഡ്രോ​ണു​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ച പോ​ലീ​സ്​ ഡ്രോ​ൺ ഫോ​റ​ൻ​സി​ക് ലാ​ബിന്റെ​യും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തിന്റെയും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.[www.malabarflash.com]


സൈ​ബ​ർ​ഡോ​മി​​ന്​ കീ​ഴി​ലു​ള്ള ഈ ​സം​വി​ധാ​നം വി​വി​ധ​ത​രംഡ്രോ​ണു​ക​ളും അ​വ​യു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ളും വി​ല​യി​രു​ത്തി പ​ശ്ചാ​ത്ത​ല​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സ​ഹാ​യി​ക്കും. ഡ്രോ​ണിെൻറ മെ​മ്മ​റി, സോ​ഫ്​​റ്റ്​​വെ​യ​ർ, ഹാ​ർ​ഡ്​​വെ​യ​ർ, സ​ഞ്ച​രി​ച്ച വ​ഴി മു​ത​ലാ​യ​വ​യും ഇ​തി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യും. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​നും ആ​വ​ശ്യ​മു​ള്ള ഡ്രോ​ണു​ക​ൾ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ക്കാ​നും കേ​ര​ള പോ​ലീ​സ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പേ​രൂ​ർ​ക്ക​ട എ​സ്.​എ.​പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി.​ജി.​പി അ​നി​ൽ കാ​ന്ത്, എ.​ഡി.​ജി.​പി കെ. ​പ​ത്മ​കു​മാ​ർ, സൈ​ബ​ർ​ഡോം നോ​ഡ​ൽ ഓ​ഫി​സ​ർ എ.​ഡി.​ജി.​പി മ​നോ​ജ് എ​ബ്ര​ഹാം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Post a Comment

0 Comments