Top News

ഗൾഫിലേക്ക്​ പോകാൻ ടിക്കറ്റെടുക്കാൻ പോയ യുവാവ്​ ലോറിയിടിച്ച് മരിച്ചു

പെരുമ്പാവൂർ: എ.എം റോഡിലെ പാലക്കാട്ടുതാഴത്ത് തടി ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുടിക്കൽ ചിറയൻപാടം വടക്കൻ വീട്ടിൽ കുഞ്ഞുമുഹമ്മദിന്‍റെ മകൻ അലിയാണ് (32) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.[www.malabarflash.com]

പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന അലിയുടെ ബൈക്കിൽ തടി ലോറി ഇടിക്കുകയായിരുന്നു. പാലത്തിൽ മാസങ്ങളായി കുഴി രൂപപ്പെട്ട് തകർന്ന നിലയിലാണ്. ബൈക്ക് വെട്ടിച്ച് മാറ്റാൻ കഴിയാത്തതിനാൽ മറിഞ്ഞ് വീണ അലി ലോറിക്കടിയിൽപ്പെടുകയായിരുന്നു. 

പ്രവാസിയായിരുന്ന അലി ഗൾഫിലേക്ക് തിരിച്ച് പോകുന്നതിന് ടിക്കറ്റ് എടുക്കാൻ കോഴിക്കോട് പോകുന്ന യാത്രയിലാണ് അപകടം. ഒമ്പത് മാസം മുമ്പായിരുന്നു വിവാഹം. ഭാര്യ: നൗഫിയ ഏഴ് മാസം ഗർഭിണിയാണ്. മാതാവ്: റുഖിയ

Post a Comment

Previous Post Next Post