NEWS UPDATE

6/recent/ticker-posts

കേരള ബാങ്ക്​ എ.ടി.എം തട്ടിപ്പ്​: മുഖ്യസൂത്രധാരൻ ഡൽഹി സ്വദേശി, വിവരങ്ങൾ ചോർത്തിയത്​ സോഫ്​റ്റ്​വെയർ തയാറാക്കിയ കമ്പനിയിൽനിന്ന്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക്​ എ.​ടി.​എം ത​ട്ടി​പ്പിന്റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ സോ​ഫ്റ്റ്​​വെ​യ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​ണെ​ന്ന്​ വി​വ​രം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​ടി​യി​ലാ​യ മൂ​ന്നു​പേ​രെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്നാ​ണ്​ ഇ​യാ​ളു​ടെ വി​വ​രം ല​ഭി​ച്ച​ത്.[www.malabarflash.com]

ത​ട്ടി​പ്പി​നാ​യി കേ​ര​ള ബാ​ങ്കിന്റെ എ.​ടി.​എം സോ​ഫ്​​റ്റ്​​വെ​യ​ർ ത​യാ​റാ​ക്കി​യ ക​മ്പ​നി​യി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നാ​ണ്​ സം​ശ​യം. സം​സ്ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള അ​ഞ്ച്​ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്നാ​യി 2.75 ല​ക്ഷം രൂ​പ​യാ​ണ്​ സം​ഘം ത​ട്ടി​യ​ത്. 

പി​ടി​യി​ലാ​യ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​ക​ളാ​യ അ​ബ്​​ദു​ൽ സ​മ​ദാ​നി, മു​ഹ​മ്മ​ദ് ന​ജീ​ബ്, നു​അ്​​മാ​ൻ അ​ഹ​മ്മ​ദ് എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്​​ത​തി​ൽ​നി​ന്ന്​ ത​ട്ടി​പ്പിന്റെ രീ​തി​ക​ളെ​ക്കു​റി​ച്ച്​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വ്യാ​ജ എ.​ടി.​എം കാ‍ർ​ഡു​ക​ളു​മാ​യി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ നു​അ്​​മാ​ൻ പി​ടി​യി​ലാ​കു​ന്ന​തെ​ന്നാ​ണ്​ പോലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. 

വ്യാ​ജ എ.​ടി.​എം കാ‍ർ​ഡു​ക​ള്‍ നി​ർ​മി​ച്ച്​ ന​ൽ​കി​യ​തും ത​ട്ടി​പ്പിന്റെ സൂ​ത്ര​ധാ​ര​നും ഡ​ൽ​ഹി സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് ഇ​യാ​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ ന​ൽ​കി​യ മൊ​ഴി. 

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ വ്യാ​ജ എ.​ടി.​എം കാ​ർ​ഡു​പ​യോ​ഗി​ച്ചാ​ണ്​ കാ​സ​ർ​കോ​ട്​, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ എ.​ടി.​എ​മ്മി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ​ത്. കേ​ര​ള ബാ​ങ്കിന്റെ തി​രു​വ​ന​ന്ത​പു​ര​ത്തെ കി​ഴ​ക്കേ​കോ​ട്ട, നെ​ടു​മ​ങ്ങാ​ട്​ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന്​ 90,000 രൂ​പ​യാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്. 

ബാ​ങ്കിന്റെ സോ​ഫ്​​റ്റ്​​​വെ​യ​ർ പി​ഴ​വ്​ മു​ത​ലെ​ടു​ത്താ​യി​രി​ക്കാം ത​ട്ടി​പ്പെ​ന്ന് ആ​ദ്യം മു​ത​ൽ പോ​ലീ​സി​ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. സോ​ഫ്റ്റ്​​​വെ​യ​ർ ത​യാ​റാ​ക്കി​യ ക​മ്പ​നി​യി​ൽ​നി​ന്ന് ഡ​ൽ​ഹി സ്വ​ദേ​ശി ര​ഹ​സ്യ പാ​സ്​​വേ​ർ​ഡു​ക​ള്‍ ചോ​ർ​ത്തി​യാ​ണോ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന സം​ശ​യ​മാ​ണ്​ ഇ​പ്പോ​ൾ ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. 

2019 മു​ത​ൽ ഇ.​വി.​എം എ.​ടി.​എം മെ​ഷീ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​ർ.​ബി.​ഐ നി​ർ​ദേ​ശം കേ​ര​ള ബാ​ങ്ക് പാ​ലി​ക്കാ​ത്ത​തും ത​ട്ടി​പ്പി​ന് കാ​ര​ണ​മാ​യ​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ബാ​ങ്ക്​ അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ല.

Post a Comment

0 Comments