NEWS UPDATE

6/recent/ticker-posts

വീടുവിട്ടിറങ്ങിയ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ ബസില്‍ വെച്ച് പീഡിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട്: ചേവായൂരിൽ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കുന്ദമംഗലം സ്വദേശിയായ ഗോപിഷ്‌, മുഹമ്മദ്‌ ഷമീർ എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ടു വീട് വീട്ടിറങ്ങിയ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതികൾ ചേവായൂർ കൊട്ടാംപറമ്പിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാൻഡിൽ ഇറക്കിവിട്ടു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോ ലീസ് പറഞ്ഞു.

Post a Comment

0 Comments