Top News

കരുനാഗപ്പള്ളി അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിൽ അന്തേവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റർ കാർവോ (52) ആണ് മരിച്ചത്. അമൃതപുരി ആശ്രമത്തിൻ്റെ ഭാഗമായ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.[www.malabarflash.com]


വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 

2019 ഡിസംബർ മുതൽ മഠത്തിൽ ക്രിസ വന്ന് പോയിരുന്നെന്നാണ് വിവരം. ക്രിസ മാനസിക പ്രശനങ്ങൾക്ക് മരുന്നുകൾ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post