NEWS UPDATE

6/recent/ticker-posts

കൊടകര കുഴല്‍പ്പണക്കേസ്: ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുരേന്ദ്രന് നോട്ടീസ്

കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേട്ടീസ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് പോലീസ് സംഘം നോട്ടീസ് നല്‍കിയത്.[www.malabarflash.com]


3.5 കോടി രൂപ പിടിച്ചെടുത്തതില്‍ 3.25 കോടി ധര്‍മ്മരാജന്റേതും 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റേതുമാണെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമാക്കണം, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യല്‍ വേണം എന്നാണ് സംസ്ഥാന പോലീസിന്റെ നിലപാട്.

ചോദ്യംചെയ്യലിന് ഹാജരാകണോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്നും അതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

നേരത്തെ, കൊടകരയില്‍ കവര്‍ച്ചചെയ്ത പണം ബി.ജെ.പിയുടേത് തന്നെയാണെന്ന് പോലീസ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇത് കുഴല്‍പ്പണം തന്നെയാണെന്നും കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ധര്‍മ്മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് പണം കൊണ്ടുവന്നതെന്നും ഡിവൈഎസ് പി വി.കെ. രാജു കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Post a Comment

0 Comments