NEWS UPDATE

6/recent/ticker-posts

കോവിഡ് വ്യാപനം അതിരൂക്ഷം; ഉദുമ പഞ്ചായത്തിൽ ജൂലൈ 7 വരെ കടുത്ത നിയന്ത്രണം


ഉദുമ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചരയത്തിൽ ഉദുമ ഗ്രാമപഞ്ചായത്തിൽ 07.07.2021 തീയതി വരെ കടുത്ത നിയത്രണങ്ങൾ ഏർപ്പെടുത്തി.[www.malabarflash.com]
 
അവശ്യ വസ്തു വിൽക്കുന്ന സ്ഥാപനങ്ങൾ പകൽ 11 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുളളൂ. ഞായറാഴ്ചകളിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളം (പെട്രോൾ പമ്പ് ഒഴികെ) തുറന്ന് പ്രവർത്തിക്കാൻ പാടില്ല. 

അവശ്യ സർവ്വീസ് ഒഴികെയുളള സർക്കാർ സ്ഥാപനങ്ങളം ബാങ്കുകളം 07.07.2021 വരെ  അടച്ചിടും,അവശ്യമായ യാത്ര രേഖകൾ ഇല്ലാത്ത യാത്ര അനുവദിക്കുന്നതല്ല,  പഞ്ചായത്തിനകടത്ത മുഴുവൻ ബസ് സ്റ്റോപ്പുകളിലം ബസുകൾ നിർത്താൻ അനുവദിക്കുന്നതല്ല,  

6, 3, 5, 8 വാർഡുകൾ കണ്ടയ്നമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഓൺലൈൻ വ്യാപാരം ഉൾടപ്പടെയുള്ളവയ്ക്ക് നിരോധനം.പൊതു ചടങ്ങുകൾ നടത്താൻ പാടില്ല, എന്നാൽ വിവാഹം ശവസംസ്ക്കാരം എന്നിവയ്ക്കായി 20ൽ അധികരിക്കാത്ത ആളുകളെ അനുവദിക്കും. 

ആരാധനാലയങ്ങൾ പ്രവർക്കിക്കാൻ പാടില്ല, ടൂറിസം, ഉല്ലാസ യാത്രകൾ, ഇൻഡോർ ആയി നടത്തുന്ന പരിപാടികൾ എന്നിവ അനുവദിക്കുന്നതല്ല. 

Post a Comment

0 Comments