NEWS UPDATE

6/recent/ticker-posts

ഗർഭിണികൾക്കും വാക്സീൻ; ആപ്പിൽ റജിസ്റ്റർ ചെയ്തോ നേരിട്ടെത്തിയോ എടുക്കാം

ന്യൂഡൽഹി: വാക്സീൻ നയത്തിൽ സുപ്രധാന മാറ്റവുമായി കേന്ദ്ര സർക്കാർ. ഗർഭിണികൾക്കു കോവിൻ ആപ്പിൽ റജിസ്റ്റർ ചെയ്തോ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടു ചെന്നോ കോവിഡ് വാക്സീൻ സ്വീകരിക്കാമെന്നു സർക്കാർ വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി ഇതിനുള്ള നടപടിക്രമങ്ങൾ പങ്കുവച്ചതായും കേന്ദ്രം അറിയിച്ചു.[www.malabarflash.com]


ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കോവിഡ് ബാധിക്കാമെന്ന ആശങ്കകൾക്കിടെയാണു കേന്ദ്രത്തിന്റെ തീരുമാനം. മുലയൂട്ടുന്ന സ്ത്രീകൾക്കു വാക്സീൻ ലഭിക്കാൻ അർഹതയുണ്ടായിരുന്നുവെങ്കിലും ഗർഭിണികളെ നേരത്തേ ഉൾപ്പെടുത്തിയിരുന്നില്ല. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സാധാരണയായി ഗർഭിണികളെ ഉൾപ്പെടുത്താത്തതിനാൽ വാക്സിനേഷന്റെ സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും ഡേറ്റ ലഭ്യമല്ലാത്തതിനാലാണ് ഒഴിവാക്കുന്നതെന്നാണു കേന്ദ്രം പറഞ്ഞിരുന്നത്.

‘ഗർഭിണികൾക്കു വാക്സീൻ നൽകാമെന്ന് ആരോഗ്യ മന്ത്രാലയം മാർഗനിർദേശം പുറത്തിറക്കി. കുത്തിവയ്പ് അവർക്ക് ഉപയോഗപ്രദമാണ്, അവ നൽകണം’– ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനായി പരമാവധി പേർക്കു വാക്സീൻ നൽകാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

Post a Comment

0 Comments