NEWS UPDATE

6/recent/ticker-posts

ഉദുമയില്‍ മലപ്പുറം സ്വദേശിയെ പന്ത്രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി

ഉദുമ: ഉദുമയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഉദുമ പാള്ളത്തില   ഹോട്ടലില്‍നിന്നാണ് കൊണ്ടോട്ടി സ്വദേശി അന്‍വറിനെ പന്ത്രണ്ട് പേരടങ്ങുന്ന സംഘം ബുധനാഴ്ച പുലര്‍ച്ചെയോടെ തട്ടിക്കൊണ്ടുപോയത്.[www.malabarflash.com]

അന്‍വറിന്റെ കാറടക്കമാണ് അക്രമിസംഘം തട്ടിക്കൊണ്ടുപയത്. മംഗളൂരുവിലേക്കാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. 

ബേക്കല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം മംഗളൂരുവില്‍ തിരച്ചില്‍ തുടങ്ങി.

Post a Comment

0 Comments