NEWS UPDATE

6/recent/ticker-posts

കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ഫഹൈഹില്‍ റോഡില്‍ സല്‍വയ്ക്ക് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്.[www.malabarflash.com]


അപകടത്തില്‍ കുവൈത്ത് സ്വദേശിയും ഗള്‍ഫ് പൗരനും ഒരു ഏഷ്യന്‍ വംശജയുമാണ് മരിച്ചത്. ഒരു ഏഷ്യക്കാരന് പരിക്കേറ്റു. സംഭവസ്ഥലത്ത് എത്തിയ അഗ്നിശമനസേന രക്ഷാപ്രവര്‍ത്തനം നടത്തി.

Post a Comment

0 Comments