NEWS UPDATE

6/recent/ticker-posts

500 കിലോമീറ്റര്‍ മൈലേജുമായി ഒരു കാര്‍, ഇത് ടാറ്റയുടെ പുതിയ മാജിക്ക്

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‍സ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒറ്റ ചാര്‍ജ്ജില്‍ 500 കിലോമീറ്റർ വരെ ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനം ഉടന്‍ വിപണിയില്‍ എത്തിയേക്കുമെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com]


2019 -ൽ ജനീവ മോട്ടോർ ഷോയിൽ ആദ്യമായി അവതരിപ്പിച്ച മോഡലിനെ 2020 ഫെബ്രുവരയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയിലും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. വിപണിയില്‍ എത്തുന്നതോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കായി അൾട്രോസ് ഇവി മാറുമെന്നാണ് റിപ്പോർട്ട്.

നെക്സോൺ ഇവിയ്ക്ക് ശേഷം ടാറ്റയുടെ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ കാറായിരിക്കും അൾ‌ട്രോസ് ഇവി. എന്നാല്‍ അള്‍ട്രോസില്‍ കപ്പാസിറ്റി കൂടിയ ബാറ്ററി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെക്‌സോൺ ഇവിയെക്കാൾ 40 ശതമാനം വരെ കൂടുതൽ റേഞ്ച് ആൽട്രോസ് ഇവിയ്ക്കുണ്ടാകും. ഇത് ഏകദേശം 500 കിലോമീറ്റർ വരെ ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാന്‍ സഹായിക്കും. ഒരു മണിക്കൂർ കൊണ്ട് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാവുന്ന ഫാസ്റ്റ് ചാർജിങ് സംവിധാനവും വാഹനത്തിലുണ്ടാകും. ടാറ്റയുടെ ആല്‍ഫ (അജയ്ല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്‌ഫോമില്‍ റെഗുലര്‍ മോഡലിനോട് സാമ്യമുള്ള ഡിസൈനാണ് അല്‍ട്രോസ് ഇവിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇണങ്ങുന്ന പ്ലാറ്റ്‌ഫോമാണിതെന്ന് ടാറ്റ മുമ്പുതന്നെ അറിയിച്ചിരുന്നു.

നെക്‌സോൺ ഇവിയിൽ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്. മോട്ടോർ 245 എൻ‌എം തൽക്ഷണ ടോർക്ക് നിലനിർത്തുന്നു, ഇത് വെറും 9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നെക്‌സൺ ഇവിയെ പ്രാപ്‌തമാക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഏറ്റവും മികച്ച പൊടി, വാട്ടർ പ്രൂഫ് ഐപി 67 ബാറ്ററി പായ്ക്കാണ് ഇവിക്ക് ലഭിക്കുന്നത്. ഉയർന്ന സാന്ദ്രതയുള്ള ഈ ബാറ്ററി പായ്ക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ മികവ് പുലർത്തുന്നതിനായി ദ്രാവക-തണുപ്പിക്കലാണ് അവലംഭിക്കുന്നത്. ബാറ്ററി പായ്ക്ക് വാഹന ബോഡിക്ക് താഴെ സ്ഥാപിച്ചിരിക്കുന്നുത്. ഇത് പരമാവധി സ്ഥിരതയും വിൻ‌ഡിംഗ് റോഡുകളിൽ മികച്ച ചലനാത്മക പ്രകടനവും ഉറപ്പാക്കും.

ബാറ്ററി ചാര്‍ജിങ്ങിന് റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും അള്‍ട്രോസ് ഇവിയില്‍ ഉണ്ടായിരിക്കും. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ബാറ്ററിക്കുണ്ട്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ള ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂര്‍ വേണ്ടിവരും.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റ വികസിപ്പിച്ച സിപ്‌ട്രോണ്‍ ഇലക്ട്രിക് ടെക്‌നോളജിയില്‍ ഒരുങ്ങുന്ന ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും അല്‍ട്രോസ്. ടാറ്റയുടെ സിപ്ട്രോണ്‍ ടെക്നോളജി അടിസ്ഥാനമാക്കിയൊരുങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനം നെക്സോണ്‍ ഇവിയാണ്.

ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായിരിക്കും അള്‍ട്രോസ് ഇവി. 2020 ജനുവരി അവസാനവാരമാണ് അള്‍ട്രോസ് റഗുലര്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. വാഹനത്തിന് വിപണിയില്‍ മികച്ചപ്രതികരണമാണ് ലഭിക്കുന്നത്.

Post a Comment

0 Comments