നൈറോബി: എണ്ണയുമായി പോയ ടാങ്കർ മറിഞ്ഞ് തീപിടിച്ച് 13 പേർ വെന്തുമരിച്ചു. കിസുമു- ബുസിയ ഹൈവേയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനം മറിഞ്ഞയുടൻ എണ്ണയൂറ്റാനായി സമീപ വാസികൾ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു.[www.malabarflash.com]
അതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കറും പരിസരവും അഗ്നിഗോളമായി. ഇതിനിടയിൽ പെട്ടാണ് 13 പേർ മരണത്തിന് കീഴടങ്ങിയത്. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലർക്കും പൊള്ളലേറ്റ പരിക്ക് സാരമുള്ളതാണ്. കുട്ടികളും ദുരന്തത്തിനിരയായവരിൽ പെടും. മരണസംഖ്യ ഉയരുമെന്ന് പോലീസ് അറിയിച്ചു.
അഗ്നിബാധ അണക്കാൻ രക്ഷാസേന മണിക്കൂറുകൾ കഴിഞ്ഞാണ് എത്തിയത്.
പാലുമായി പോയ ടാങ്കർ ലോറിയാണ് ഇടിച്ചത്. എണ്ണ ടാങ്കർ മറിഞ്ഞ വിവരമറിഞ്ഞ് വൻജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്. ഇതിനിടെ നിരവധി പേർ എണ്ണയൂറ്റാൻ തിരക്കുകൂട്ടി. അതിനിടെയായിരുന്നു പൊട്ടിത്തെറിയും അഗ്നിബാധയും. പരിസരത്ത് നിരവധി മോട്ടോർബൈക്കുകളും കത്തിയമർന്നു.

Post a Comment