Top News

എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ ഫണ്ട് ഉദ്ഘാടനം ചെയ്തു

കാസർകോട്: ഉക്കിനടുക്ക മെഡിക്കൽ കോളേജിനു സമീപത്തായി ആധുനിക സൗകര്യങ്ങളോടെ എസ്.കെ.എസ്.എസ്.എഫ് നിർമ്മിക്കുന്ന സഹചാരി സെന്ററിന്റെ ഫണ്ട് ഉദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.[www.malabarflash.com]

പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന, ജില്ലാ പ്രസിഡന്റ് സുഹൈർ അസ്ഹരി പള്ളങ്കോട്, ജില്ലാ ജന. സിക്രട്ടറി മുശ്താഖ് ദാരിമി മൊഗ്രാൽ പുത്തൂർ, യൂനുസ് ഫൈസി കാക്കടവ്, അസീസ് പാടലടുക്ക, ഖലീൽ ദാരിമി ബെളിഞ്ചം, സ്വാദിഖ് മൗലവി ഓട്ടപടവ്, അൻവർ തുപ്പക്കൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post