Top News

ബക്രീദീന് ലോക്ഡൗണിൽ നൽകിയ ഇളവുകൾ റദ്ദാക്കണം; സുപ്രീം കോടതിയിൽ അപേക്ഷ

ന്യൂഡൽഹി: ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ഡൌൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. ഡൽഹി മലയാളി പികെഡി നമ്പ്യാര്യാണ് അപേക്ഷ നൽകിയത്. ഉത്തർപ്രദേശിലെ കാവടി യാത്രയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാൻ ആണ് അപേക്ഷ നൽകിയിരിക്കുന്നത്.[www.malabarflash.com]

ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഇന്ന് നമ്പ്യാരുടെ ആവശ്യം പരിഗണിക്കും. സീനിയർ അഭിഭാഷകൻ വികാസ് സിങ് ആണ് നമ്പ്യാർക്ക് വേണ്ടി ഹാജരാകുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവൻ വച്ച് സർക്കാർ കളിക്കുകയാണെന്ന് അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.

മതപരമായ ആചാരങ്ങളെക്കാളും പ്രധാനപ്പെട്ടതാണ് ജീവിക്കാനുള്ള പൗരന്റെ അവകാശം എന്ന് കഴിഞ്ഞ ആഴ്ച ദിവസം ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Post a Comment

Previous Post Next Post