NEWS UPDATE

6/recent/ticker-posts

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഷൂട്ടിംഗ്; സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ 20 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ രഹസ്യമായി ഷൂട്ടിംഗ് നടത്തിയതിന് 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്ന് അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]


ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നടപടിയെടുക്കുമെന്നാണ് സൂചന. റിസോര്‍ട്ട് അടച്ച് സീല്‍ ചെയ്യുമെന്നും ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments