NEWS UPDATE

6/recent/ticker-posts

ബജറ്റ് ഒറ്റനോട്ടത്തില്‍; പ്രധാനപ്രഖ്യാപനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്.[www.malabarflash.com]


ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ:

• കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്്.

• ഈ പാക്കേജില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി
2800 കോടി രൂപ

• ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപ

• സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ സബ്‌സിഡി എന്നിവയ്ക്കായി 8300 കോടി രൂപ ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് • എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍. 636.5 കോടി രൂപ

• എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സിഎസ്എസ്ഡിയാക്കി (CSSD) മാറ്റുന്നു-ഈ വര്‍ഷം 25 CSSD-കള്‍ നിര്‍മിക്കുന്നതിന് 18.75 കോടി രൂപ

• തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിനായി 50 കോടി രൂപ

• സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറല്‍ ഹോസ്പിറ്റലു കളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മ്മിക്കും. പ്രാരംഭ ഘട്ടമായി 25 കോടി രൂപ

• 150 മെട്രിക് ടണ്‍ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (LMO) പ്ലാന്റ് .ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ

• അമേരിക്കയിലുള്ള Centre for Disease Control ന്റെ മാതൃകയില്‍ ഒരു സ്ഥാപനം . വിശദ പദ്ധതി റിപ്പോര്‍ട്ട് (DPR) തയ്യാറാക്കുവാനും 50 ലക്ഷം രൂപ

• ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് റീജിയണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വ്വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപ

• ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി യില്‍ (IAV) വാക്‌സിന്‍ ഗവേഷണം, വാക്‌സിന്‍ നിര്‍മാണം 10 കോടി രൂപ



• കാര്‍ഷിക മേഖലയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് (PACS) വഴി നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള കേരള ബാങ്ക് മുഖേന പശ്ചാത്തല സൗകര്യ പുനര്‍ വായ്പ ലഭ്യമാക്കും - 2000 കോടി രൂപ
• കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവി പ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ - 1600 കോടി രൂപ

• എം.എസ്.എം.ഇ. കള്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും 2000 കോടി രൂപ പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ

• കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കിലുള്ള വായ്പ 1000 കോടി രൂപ

• നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം - 1000 കോടി രൂപ വായ്പ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ

• 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങാനായി ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പ 200 കോടി രൂപ. ഇതിനായുള്ള പലിശ ഇളവ് നല്‍കുന്നതിന് 15 കോടി രൂപ

• കെ.എഫ്.സി വഴി കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ടൂറിസം മേഖലയും ചെറുകിട വ്യവസായ മേഖലയും 20 ശതമാനം അധിക വായ്പ 500 കോടി രൂപ

• ചെറുകിട-ഇടത്തരം സംരംഭങ്ങളുടേയും സ്റ്റാര്‍ട്ടപ്പുകളടേയും അതിവേഗ വളര്‍ച്ചയെ സഹായിക്കുന്നതിന് 100 കോടി രൂപ കോര്‍പ്പസ് ഉള്ള ഒരു വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട്

• പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പാ 10 കോടി രൂപ

• മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് - തുഞ്ചത്ത് എഴുത്തച്ചന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍, എം.ടി.വാസുദേവന്‍ നായര്‍ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കിയുളള ടൂറിസം സര്‍ക്യൂട്ട്. ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് - കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, മണ്‍ട്രോതുരുത്ത്, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ട്. ഈ സര്‍ക്ക്യൂട്ടുകള്‍ക്കായി 50 കോടി രൂപ

• ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേയും സിയാലിന്റേയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസുകള്‍ 10 കോടി രൂപ

• കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചു പൂട്ടലിന്റെ വക്കിലായ വിനോദസഞ്ചാര മേഖലയ്ക്ക് ഒരു പുനരുജ്ജീവന പാക്കേജ് പാക്കേജിനുളള സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ

• ടുറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെ.എഫ്.സി വഴി 400 കോടി രൂപയുടെ വായ്പ

• കേരള നോളെജ് സൊസൈറ്റി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുള്ള നൈപുണ്യ നവീകരണ പ്രോത്സാഹനം, സാങ്കേതിക പരിവര്‍ത്തനം, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കായി 'നോളജ് ഇക്കണോമി ഫണ്ട്' എന്ന നിലയില്‍ വകയിരിത്തിയിരിക്കുന്ന തുക 200 കോടി രൂപയില്‍ നിന്ന് 300 കോടിയായി ഉയര്‍ത്തി

• ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലക്ക് അടിസ്ഥാന സൗകര്യം. 10 കോടി രൂപ

• അതിദാരിദ്ര്യ ലഘൂകരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ
• പാല്‍ ഉപയോഗിച്ചുളള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഫാക്ടറി 10 കോടി രൂപ

• കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖല പൈലറ്റ് പദ്ധതി 10 കോടി രൂപ

• ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയര്‍ ഹൗസുകളുടെ ഉപയോഗം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഖല, മാര്‍ക്കറ്റിംഗ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൌഡ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാം വിധം ആധുനികവല്‍ക്കരിക്കും. പ്രാഥമിക ചെലവുകള്‍ക്കായി 10 കോടി രൂപ

• തീരദേശ സ്‌കൂളുകളുടെയും തീരദേശ മത്സ്യ വിപണികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. ഈ പദ്ധതികള്‍ ഉള്‍പ്പെടെ 11,000 കോടി രൂപയുടെ വികസന പദ്ധതികള്‍ തീരദേശ മേഖലയില്‍ വരുന്ന നാലു വര്‍ഷം കൊണ്ട് നടപ്പിലാക്കും

• കെ. ആര്‍. ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് 2 കോടി രൂപ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് 2 കോടി രൂപ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 'മാര്‍ ക്രിസോസ്റ്റം ചെയര്‍' സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ

• സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ നികുതി വര്‍ദ്ധനവ് അനിവാര്യമെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ല.

Post a Comment

0 Comments